Kerala News

കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വില്‍പ്പനയിലേക്ക്, വിപണി വിലയേക്കാള്‍ ഒരു രൂപ കുറവ്; മൂന്ന് രൂപ ജീവനക്കാര്‍ക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍ കടകള്‍ തേടി യാത്രക്കാര്‍ അലയുന്നത് നിത്യസംഭവമാണ്. ഇത് ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാന്‍ കമ്പനികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ഒരു കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ രണ്ടു രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. Read More…

Kerala News

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ സൗജന്യ കുടിവെള്ളം നല്‍കണം: ഉപഭോക്തൃ കോടതി

കൊച്ചി: മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മള്‍ട്ടിപ്‌ളക്‌സില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതിനും തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു എന്നും കൊച്ചിയിലെ പിവിആര്‍ സിനിമാസിനെതിരെ കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് ഉത്തരവ്. പുറത്തുനിന്നുള്ള ഭക്ഷണം നിരോധിക്കുകയും, ഉയര്‍ന്ന വിലയ്ക്ക് തിയേറ്ററിനുള്ളില്‍ നിന്ന് തന്നെ ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് ഒരു അധാര്‍മിക വ്യാപാരരീതിയാണെന്നാണ് പരാതിയില്‍ പറയുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് Read More…

Kerala News Politics

കുടിവെള്ള ക്ഷാമംസ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ പരാതിയുമായി അമ്മമാർ

പാലക്കാട്: സ്ഥാനാര്‍ത്ഥിയോട് കുടിവെള്ള ക്ഷാമത്തിന്റെ ദുരിതം പങ്ക് വെച്ച് വീട്ടമ്മമാര്‍. വേനല്‍ കനക്കും മുമ്പേ കടുത്ത കുടിവെള്ളക്ഷേമം നേരിടുന്ന മാത്തൂര്‍ നിവാസികളാണ് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനു മുന്നില്‍ തങ്ങളുടെ ദുരിതം പങ്കുവച്ചത്.തെരഞ്ഞെടുക്കപ്പട്ടാല്‍ നഗരസഭയിലേതിന് സമാനമായ രീതിയില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് കൃഷ്ണകുമാര്‍ ഉറപ്പുനല്‍കി. മാത്തൂര്‍ പഞ്ചായത്തില്‍ നിന്നാണ് രാവിലെ പര്യടനം തുടങ്ങിയത്. തുടര്‍ന്ന് പൊതിമഠം, ആനിക്കോട് മേഖലകളില്‍ ഭവന സന്ദര്‍ശനം നടത്തി.ബലിതര്‍പ്പണത്തിന് പ്രശസ്തമായ ആനികോട് പാലപ്പറ്റ അഞ്ചുമൂര്‍ത്തി ക്ഷേത്രദര്‍ശനത്തോടൊപ്പം ഗംഗാ ആരതിയും നിര്‍വ്വഹിച്ചു. തുടര്‍ന്ന് Read More…