India News

ഇന്ത്യയുടെ സമുദ്രശക്തിക്ക് പുതിയ അധ്യായം: നാലാമത്തെ ആണവ അന്തർവാഹിനി പുറത്തിറക്കി

3,500 കിലോമീറ്റർ അകലെ ഉള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന് ശേഷിയുള്ള കെ-4 ബാലിസ്റ്റിക് മിസൈലുകൾ വഹിക്കുന്ന നാലാമത്തെ ആണവ അന്തർവാഹിനി ഇന്ത്യ പുറത്തിറക്കി. വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണ ശാലയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ചടങ്ങിൽ പുറത്തിറക്കിയ ഈ ആണവ അന്തർവാഹിനി, ഇന്ത്യയുടെ തദ്ദേശീയമായി നിർമിച്ച രണ്ടാമത്തെ ആണവോര്ജ്ജത്തിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ്. ഇന്ത്യയുടെ നാവിക സേനയ്ക്കും പ്രതിരോധത്തിനും വലിയ കരുത്തായ ഈ പുതിയ സബ്‌മറൈൻ, ആണവ ഭീഷണികളോട് ചെറുത്തുനിൽക്കുന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്. 75% തദ്ദേശീയമായ Read More…

Kerala News

റഷ്യൻ അന്തർവാഹിനി “ഉഫ” കൊച്ചി തീരത്ത് നങ്കൂരമിട്ടു, നേവിയുടെ വമ്പൻ സ്വീകരണം

കൊച്ചി: റഷ്യൻ അന്തർവാഹിനി “ഉഫ” കൊച്ചി തീരത്ത് നങ്കൂരമിട്ടു, ഇന്ത്യൻ നാവികസേന വൻ സ്വീകരണം നൽകി. റഷ്യയുമായി സമുദ്ര സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ഈ നീക്കം, ഇന്ത്യയും റഷ്യയും തമ്മിലുള്ള ‘അചഞ്ചലമായ സൗഹൃദത്തിന്റെ’ ശക്തമായ അടയാളമാണെന്ന് നാവികസേന അറിയിച്ചു. “റഷ്യൻ അന്തർവാഹിനി ഉഫ കൊച്ചിയിൽ നങ്കൂരമിട്ടു. ഇന്ത്യൻ നാവികസേനയുടെ ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്റെ പ്രതീകമാണ്, സമുദ്രസഹകരണം ശക്തമായി തുടരുന്നു,” നാവികസേനയുടെ എക്സ് ഹാന്‍ഡിലായ കൊച്ചി ഡിഫന്‍സ് പിആര്‍ഒ പുറപ്പെടുവിച്ച പ്രസ്താവനയിൽ Read More…