തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിച്ചു. പരീക്ഷകൾ ഈ മാസം 30-ന് അവസാനിക്കും. സംസ്ഥാനത്താകെ 3031 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിൽ 4,17,497 വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 633 വിദ്യാർത്ഥികളും, ലക്ഷദ്വീപിൽ 386 വിദ്യാർത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ മൂലം ഗൾഫിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷ മാറ്റിവച്ചു. അതോടൊപ്പം, ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ Read More…
Tag: exam
സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നാളെ ആരംഭിക്കും; പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതീക്ഷകളും ആവേശവും നിറച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നാളെ (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച തുടക്കം കുറിക്കും. പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതും. ഹയർ സെക്കൻഡറിയിൽ പ്ലസ് വണ്ണിന് 4,11,025 പേരും പ്ലസ് ടുവിന് 4,52,437 പേരുമാണ് പരീക്ഷയ്ക്ക് എത്തുന്നത്. ഗൾഫ് മേഖലയിലെയും Read More…
ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി; മാർച്ച് 5, 6 തീയതികളിലെ പരീക്ഷകൾ മാറ്റിവെച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 5 (വ്യാഴം), മാർച്ച് 6 (വെള്ളി) ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്ക് ഇതിനായി നിർദേശം നൽകിയതായി സിബിഎസ്ഇ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തിൽ വീണ്ടും Read More…
എസ്എസ്എല്‍സി–പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം; ഫലം മെയ് മൂന്നാം വാരത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കമാകും. മാർച്ച് 30നാണ് പരീക്ഷകൾ സമാപിക്കുക. സംസ്ഥാനത്താകെ 3031 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ 4,17,497 വിദ്യാർത്ഥികൾ പത്താംക്ലാസ് പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 633 പേരും ലക്ഷദ്വീപിൽ 386 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫിലെ വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 7ന് ആരംഭിച്ച് 28ന് സമാപിക്കും. Read More…
പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട്
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന എസ്‌എസ്‌എൽസി പരീക്ഷയും ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഗൾഫിലെയും കേരളത്തിലെയും ചില വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനാകില്ലെന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ പരിഗണിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ എത്രയും വേഗം പ്രഥമാധ്യാപകരുടെ Read More…
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയം ഡിജിറ്റലിലേക്ക്; 2026 മുതൽ ‘ഓൺ-സ്ക്രീൻ മാർക്കിങ്’
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയം 2026 മുതൽ പൂർണ്ണമായും ഡിജിറ്റൽ രീതിയിലാക്കാൻ തീരുമാനിച്ചു. ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (OSM) സംവിധാനം നടപ്പാക്കുന്നതോടെ അധ്യാപകർ ഇനി ഉത്തരക്കടലാസുകൾ നേരിട്ട് പരിശോധിക്കുന്നതിന് പകരം, സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്ക്രീനിലൂടെ വിലയിരുത്തി മാർക്ക് നൽകും. പത്താം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ മാറ്റമുണ്ടാകില്ലെന്നും നിലവിലെ രീതിയിൽ തന്നെ തുടരുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ മൂല്യനിർണ്ണയത്തിലെ പിഴവുകളും മാർക്ക് കൂട്ടുന്നതിലെ തെറ്റുകളും പൂർണ്ണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഫലപ്രഖ്യാപനത്തിന് ശേഷം Read More…
ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈം ടേബിള്‍ ബാധകമാകുക. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 17 വരെയാണ് പരീക്ഷകള്‍ നടക്കുക. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതും ഡിസംബര്‍ 9,11 തീയികളിലെ വോട്ടെടുപ്പ്. 13 ന് വോട്ടെണ്ണലും പരിഗണിച്ചാണ് തീരുമാനം. സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് Read More…
എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്. 2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി Read More…
സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; 10,12 ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 17 മുതല്‍
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. വിദ്യാർഥികൾക്കും സ്കൂളുകൾക്കും CBSE-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in നിന്ന് ടൈംടേബിൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ ആരംഭിക്കുന്നതിന് 146 ദിവസം മുന്‍പ് സെപ്റ്റംബര്‍ 24ന് താല്‍ക്കാലിക ടൈംടേബിള്‍ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. എല്ലാ സ്‌കൂളുകളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു താല്‍ക്കാലിക ടൈംടേബിള്‍ പ്രസിദ്ധികരിച്ചത്. രാവിലെ പത്തരയ്ക്കായിരിക്കും പരീക്ഷകള്‍ ആരംഭിക്കുക. 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷയക്ക് Read More…
എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്
തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഐടി, മോഡല്‍ പരീക്ഷകള്‍ 2026 ജനുവരി 12 മുതല്‍ 22 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു. എസ്എസ്എല്‍സി ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 Read More…








