India Kerala News Politics

മോദിയുടെ ജന്മദിനത്തിൽ കർഷകമോർച്ച മധുരപലഹാരം വിതരണം ചെയ്തു

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് കർഷകമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണം നടത്തി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് അധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25 വർഷത്തെ പൊതുസേവനത്തെ അനുസ്മരിച്ചുകൊണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ സംസാരിച്ചു. അധികാരത്തെക്കാൾ സേവനത്തിനും വ്യക്തിതാൽപര്യങ്ങളെക്കാൾ രാജ്യതാൽപര്യത്തിനും പ്രാധാന്യം നൽകി പ്രവർത്തിച്ച പൊതുപ്രവർത്തനത്തിന്റെ 25 വർഷങ്ങളാണ് മോദിയുടേതെന്ന് അദ്ദേഹം പറഞ്ഞു.

കർഷകർ, സാധാരണക്കാർ, യുവാക്കൾ, സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമത്തിനും രാജ്യത്തിന്റെ വികസനത്തിനും കേന്ദ്രസർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികൾ ജനജീവിതത്തിൽ മാറ്റം സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

കർഷകക്ഷേമം, അടിസ്ഥാനസൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ, സ്വച്ഛത, സ്വയംപര്യാപ്ത ഇന്ത്യ, വികസിത ഭാരതം തുടങ്ങിയ ലക്ഷ്യങ്ങളിലൂടെ രാജ്യത്തെ പുതിയ വികസനപാതയിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. മോദിയുടെ ജന്മദിനാഘോഷം കേവലം ആഘോഷമായി ഒതുക്കാതെ സേവനപ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് തിരിച്ചുനൽകാനുള്ള അവസരമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കർഷകമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സുശാന്ത് ഐനിക്കുന്നത്ത്, പ്രസാദ് അന്തിക്കാട്, മുരളി പാട്ടത്തിൽ, സന്തോഷ് സൗപർണ്ണിക, ടോണി ചേർപ്പ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *