ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഔപചാരിക വസ്ത്രധാരണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ജീന്സും ടീഷർട്ടും പോലുള്ള വസ്ത്രങ്ങൾ ധരിച്ച് ഉദയനിധി സ്റ്റാലിൻ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നുവെന്ന് ഹർജിക്കാരനായ അഭിഭാഷകൻ എം. സത്യകുമാർ കോടതിയിൽ ചൂണ്ടിക്കാട്ടുന്നു.
2019-ൽ പുറപ്പെടുവിച്ചിരുന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വസ്ത്രധാരണമാര്ഗ്ഗനിർദ്ദേശങ്ങൾ ഉദ്ദയനിധി ലംഘിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. കൂടാതെ, ധരിക്കുന്ന ടീഷർട്ടുകളിലെ ഡിഎംകെ ചിഹ്നം പ്രദർശിപ്പിക്കുന്നതും, സർക്കാർ യോഗങ്ങളിൽ രാഷ്ട്രീയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശം എതിർത്താണ് ഹർജി