നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ കെ ബാലകൃഷ്ണൻ ബിജെപി സ്ഥാനാർഥിയാകും. പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണകുമാറും വയനാട് പാർലമെന്റ് മണ്ഡലത്തിൽ നവ്യ ഹരിദാസുമാണ് ബിജെപിക്കായി കളത്തിലിറങ്ങുന്നത്.
തൃശൂർ ജില്ലയിലെ തിരുവല്വാമലസ്വദേശിയായ കെ ബാലകൃഷ്ണൻ(48) കൂടാരംകുന്നു വീട്ടിൽ വേശയുടെ ഏക മകനാണ്. 2015 മുതൽ വാർഡ് മെമ്പറായി തുടരുന്ന അദ്ദേഹം 2020 – 2021 ൽ ഭാരതീയ ജനത പാർട്ടി തിരുവല്വാമലയിൽ ചരിത്രവിജയം നേടിയപ്പോൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. 2000 മുതൽ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. ചെറുതുരുത്തി മണ്ഡലം BJP ജനറൽസെക്രട്ടറി ആയിരുന്നു.