Kerala News Politics

മെട്രോമാന്റെ അനുഗ്രഹം വാങ്ങി പ്രചാരണത്തിന് തുടക്കം കുറിച്ച് സി കൃഷ്ണകുമാർ

പാലക്കാട്: മെട്രോമാൻ ഇ ശ്രീധരനെ കണ്ട് അനുഗ്രഹം വാങ്ങി പ്രചാരണ കളത്തിലിറങ്ങി പാലക്കാട്‌ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി കൃഷ്ണകുമാർ. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സി കൃഷ്ണകുമാറിനെസ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇ ശ്രീധരനെ കണ്ട് അനുഗ്രഹം വാങ്ങിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കൃഷ്ണകുമാർ മത്സരിച്ചിരുന്നു. മലമ്പുഴയിൽ രണ്ട് തവണ ബിജെപി സ്ഥാനാർത്ഥിക്കായി പ്രവർത്തനം നടത്തിയാണ് അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയനാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും സ്ഥാനാർഥിത്വത്തിനായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാനം പാർട്ടി അണികൾ കൃഷ്ണകുമാറിനെ തെരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *