കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയ്ക്ക് അകത്ത് ടി ജെ സനീഷ് കുമാർ, എ . കെ.എം. അഷറഫ് തുടങ്ങിയ എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹം സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കുളത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് എം യു മുത്തു അധ്യക്ഷത വഹിച്ചു ഡിസിസി വൈസ് പ്രസിഡൻറ് ഷിജു വെളിയത്ത് ഉദ്ഘാടനം നിർവഹിച്ചു എൻ. എസ്. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ എം. ജി .രാജൻ, ഭാസ്കരൻ. കെ. മാധവൻ, എ. വി. സുദർശനൻ, ജോബി വി വി, ബഷീർ അഹമ്മദ്, സി എ ജോസ്, സി ജെ രാജേഷ്, ജോണി അരിമ്പൂർ, സഫിയ ജമാൽ, ജോസ് പുലിക്കോട്ടിൽ, പി വി ഹരിദാസ്, ബെന്നി ടി ജി, റംലത്ത് കെ .എച്ച്, ആർ .എ .ബാവ, സജീവൻ എം. ജെ, കരീം ഖാൻ, തുടങ്ങിയവർ നേതൃത്വം നൽകി.





