തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ന്യൂനപക്ഷ മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ന്യൂനപക്ഷ മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് ഫെബിൻ ഫ്രാൻസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം മധുരപലഹാരം വിതരണം ചെയ്തു.
രാജ്യത്തിന്റെ വികസനത്തിനും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ബിജെപി മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻസ്, ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിമാരായ ബിനു, റോബി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.




