India News science

ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം: എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ

തിരുവനന്തപുരം: ഐഎസ്ആർഒയുടെ ചരിത്രപരമായ നൂറാം വിക്ഷേപണമായി ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ സാധിക്കാത്തതോടെയാണ് തകരാർ വ്യക്തമായത്.

ഇതിനെത്തുടർന്ന് ഉപഗ്രഹത്തെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആർഒ. എൻവിഎസ് 02 ഉപഗ്രഹം, അമേരിക്കൻ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവിക് സാങ്കേതിക സംവിധാനത്തിനായി ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമാണ്.

നാവിക് ശ്രേണിയിലേക്കുള്ള പുതിയ തലമുറ ഉപഗ്രഹമായ എൻവിഎസ് 02, ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങളുടെ പിന്ഗാമിയാണ്. ഐഎസ്ആർഒയുടെ ഈ ദൗത്യത്തിലെ വെല്ലുവിളികൾ അതിജീവിച്ച് ഉപഗ്രഹത്തെ പുനഃസ്ഥാപിക്കാൻ വിവിധ തന്ത്രങ്ങൾ പരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *