തിരുവനന്തപുരം: പ്രമുഖ മലയാള നാടകപ്രവർത്തകനും എഴുത്തുകാരനും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടരാജ കൃഷ്ണമൂർത്തിയെന്നാണ് യഥാർത്ഥ പേര്. നാടകവേദിയിലും ലൈറ്റ് ആൻഡ് സൗണ്ട് അവതരണങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കലാകാരനായിരുന്നു സൂര്യ കൃഷ്ണമൂർത്തി. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹം, 1977ൽ തിരുവനന്തപുരത്ത് ആരംഭിച്ച പ്രശസ്തമായ സൂര്യ ഫെസ്റ്റിവലിന്റെ നേതൃത്വത്തിലൂടെ രാജ്യാന്തര തലത്തിലും ശ്രദ്ധ നേടി. എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സൂര്യ കൃഷ്ണമൂർത്തി 1972ലാണ് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. Read More…
Tag: ISRO
അസമിൽ ഐഎസ്ആർഒയുടെ പുതിയ റഡാർ ഗവേഷണകേന്ദ്രം
ഇന്ത്യയുടെ ബഹിരാകാശ നിരീക്ഷണശേഷി ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി, ഐഎസ്ആർഒ അസമിലെ ഗുവാഹത്തിക്ക് സമീപം ചന്ദ്രാപൂരിൽ പുതിയ റഡാർ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നു. സെപ്റ്റംബർ 21, 2026-ന് കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം നടന്നു. ‘പ്രോജക്ട് നെട്ര’യുടെ ഭാഗമായി സ്ഥാപിക്കുന്ന കേന്ദ്രത്തിൽ അത്യാധുനിക റഡാറുകളും ഒപ്റ്റിക്കൽ ടെലിസ്കോപ്പുകളും ഉപയോഗിക്കും. ഉപഗ്രഹങ്ങൾ, റോക്കറ്റുകളുടെ അവശിഷ്ടങ്ങൾ, ബഹിരാകാശത്തെ മറ്റ് വസ്തുക്കൾ എന്നിവ നിരീക്ഷിക്കും. ഇന്ത്യയുടെ ബഹിരാകാശ ആസ്തികളുടെ സുരക്ഷയും ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണശേഷിയും മെച്ചപ്പെടുത്തും. കേന്ദ്രത്തിനായി അസം സർക്കാർ ഏകദേശം 70 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്. വളർന്നുവരുന്ന Read More…
വിക്ഷേപണ പാതയിൽ വ്യതിയാനം; പിഎസ്എൽവി സി 62 ദൗത്യം പരാജയം
ശ്രീഹരിക്കോട്ട: പുതുവര്‍ഷത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി 62 ലക്ഷ്യം കണ്ടില്ല. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്. 2025 മേയിലായിരുന്നു പിഎസ്എല്‍വി റോക്കറ്റിന്റെ ആദ്യവിക്ഷേപണം. ദൗത്യത്തിന്റെ 22.5 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. ഇഒഎസ് എന്‍ വണ്‍ അന്വേഷ അടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കാന്‍ ഉദ്ദേശിച്ചത്. ഇന്ത്യൻ ഭൗമ Read More…
2026ലെ ആദ്യ വിക്ഷേപണത്തിന് ഐഎസ്ആർഒ; ‘അന്വേഷ’യുമായി പിഎസ്എൽവി-സി 62ന്റെ വിക്ഷേപണം ഇന്ന്
ഹൈദരാബാദ് : 2026 ലെ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി-സി 62ന്റെ വിക്ഷേപണം ഇന്നു നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം. 2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്. ദൗത്യത്തിന്റെ 22.5 മണിക്കൂർ കൗണ്ട്ഡൗൺ ആരംഭിച്ചിരുന്നു. 2025 മെയിലെ പരാജയശേഷമുള്ള പിഎസ്എല്‍വിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എന്‍ വണ്‍ അന്വേഷ അടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഹൈപ്പര്‍സ്‌പെക്ട്രല്‍ ഇമേജിങ്ങ് സാങ്കേതിക വിദ്യ Read More…
ഭൂമിയിലേക്ക് അപകടകരമായ പൊടിപടലം; നിര്‍ണായക കണ്ടെത്തലുമായി ഐഎസ്ആര്‍ഒ
ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ സുപ്രധാന നാഴികക്കല്ലായി, ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന അപകടകരമായ ഗ്രഹാന്തര പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ ആദ്യത്തെ തദ്ദേശീയ പൊടിപടല ഡിറ്റക്ടറാണ് ഗ്രഹാന്തര പൊടി കണികകളെ വിജയകരമായി കണ്ടെത്തിയത്. 2024 ജനുവരിയില്‍ വിക്ഷേപിച്ച പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്‌പെരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായ ‘ഡെക്‌സ്’ (ഡസ്റ്റ് എക്സിപെരിമെന്റ്) ആണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ഭൂമിയില്‍ ‘ഓരോ ആയിരം സെക്കന്‍ഡിലും പതിക്കുന്ന ഒരു കോസ്മിക് അധിനിവേശക്കാരന്‍’ എന്നാണ് ഈ കണങ്ങളെ ബഹിരാകാശ ഏജന്‍സി വിശേഷിപ്പിക്കുന്നത്. ചൊവ്വ, ശുക്രന്‍ തുടങ്ങിയ Read More…
ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’, അമേരിക്കന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ് ചരിത്രം സൃഷ്ടിച്ചു. ഐഎസ്ആര്‍ഒയുടെ ഹെവിവെയ്റ്റ് ചാമ്പ്യനായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍വിഎം3) യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ് ആറിനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. എല്‍വിഎം 3 എം ആര്‍ എന്ന പേരിലായിരുന്നു ദൗത്യം. എല്‍വിഎം3യുടെ എട്ടാമത്തെ വിജയകരമായ ദൗത്യമാണ് ഇത്. ബഹിരാകാശത്ത് നിന്ന് സ്മാര്‍ട്ട്ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ സമയം രാവിലെ 8.54 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ Read More…
ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം അവസാനം: ഐഎസ്ആര്‍ഒ മേധാവി
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി നായര്‍, എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഐഎസ്ആര്‍ഒ മേധാവിയുടെ പ്രഖ്യാപനം. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ പുരോഗതി വേഗത്തിലുള്ളതുമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 2015 മുതല്‍ 2025 വരെ പൂര്‍ത്തിയാക്കിയ ദൗത്യങ്ങള്‍ 2005 മുതല്‍ 2015 വരെ പൂര്‍ത്തിയാക്കിയ ദൗത്യങ്ങളുടെ ഇരട്ടിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. Read More…
ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം: എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ
തിരുവനന്തപുരം: ഐഎസ്ആർഒയുടെ ചരിത്രപരമായ നൂറാം വിക്ഷേപണമായി ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ സാധിക്കാത്തതോടെയാണ് തകരാർ വ്യക്തമായത്. ഇതിനെത്തുടർന്ന് ഉപഗ്രഹത്തെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആർഒ. എൻവിഎസ് 02 ഉപഗ്രഹം, അമേരിക്കൻ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവിക് സാങ്കേതിക സംവിധാനത്തിനായി ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലേക്കുള്ള പുതിയ തലമുറ ഉപഗ്രഹമായ എൻവിഎസ് 02, ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങളുടെ Read More…
ഐഎസ്ആർഒയ്ക്ക് ചരിത്ര നേട്ടം; ഐഎസ്ആർഒയുടെ എൻവിഎസ്-02 വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയ്ക്ക് ചരിത്ര നേട്ടം . ഇന്ത്യൻ സമയം രാവിലെ 6.23ന്, ജിഎസ്എൽവി-എഫ്15 റോക്കറ്റിന്റെ സഹായത്തോടെ രണ്ടാമത്തെ തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-02 വിജയകരമായി വിക്ഷേപിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ പൂർത്തിയാക്കിയ ശേഷമാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് ജിഎസ്എൽവി-എഫ്15 എൻവിഎസ്-02 കുതിച്ചത്. ഐഎസ്ആർഒ ചെയർമാനായി വി നാരായണൻ ചുമതലയേറ്റതിന് ശേഷം നടന്ന ആദ്യ ദൗത്യമായതിനാൽ ഈ വിക്ഷേപണം അതീവ പ്രാധാന്യമർഹിക്കുന്നു. 2,250 കിലോഗ്രാം ഭാരമുള്ള എൻവിഎസ്-02 ഉപഗ്രഹം, ഗതിനിർണയവും ദിശനിർണയത്തിനും Read More…
ഡോ. വി. നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ: ജനുവരി 14ന് ചുമതലയേൽക്കും
ന്യൂഡൽഹി: ഡോ. വി. നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടർ ആയ ഡോ. നാരായണൻ, ഡോ. എസ്. സോമനാഥിന്റെ വിരമിക്കൽ ഒഴിവിലേക്കാണ് നിയമിതനായിരിക്കുന്നത്. ജനുവരി 14ന് പുതിയ ചെയർമാനായി നാരായണൻ ചുമതലയേൽക്കും. ബഹിരാകാശ വകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ പദവികളും നിർവഹിക്കും. കന്യാകുമാരി സ്വദേശിയായ ഡോ. നാരായണൻ, റോക്കറ്റ് പ്രൊപ്പൽഷൻ രംഗത്തെ വിദഗ്ധനാണ്. ജി.എസ്.എൽ.വി മാർക്ക്-3 സി25 ക്രയോജനിക് പ്രോജക്ടിന്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. Read More…






