Kerala News

രാജു വര്‍ഗീസിന് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പദവി

തിരുവനന്തപുരം: ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജനറലായി രാജു വര്‍ഗീസിനെ നിയമിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന വെസ്റ്റ് സോണിന്റെ ചുമതല അദ്ദേഹം വഹിക്കും.

മുന്‍പ് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന രാജു വര്‍ഗീസ്, 1989 ബാച്ച് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസിലെ ഉദ്യോഗസ്ഥനാണ്. അച്ച സെനു തോമസാണ് ഭാര്യ. തിരുവല്ല താലൂക്കില്‍, മുണ്ടിയപ്പള്ളിയില്‍, അങ്ങില്‍ത്താഴെ കുടുബാംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *