India Kerala News Politics

മോദിയുടെ ജന്മദിനത്തിൽ യുവമോർച്ച മധുരവിതരണം നടത്തി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത് അധ്യക്ഷത വഹിച്ചു.

മോദിയുടെ പൊതുജീവിതം രാജ്യസേവനത്തിന്റെയും വികസനത്തിന്റെയും മാതൃകയാണെന്ന് അനീഷ് കുമാർ പറഞ്ഞു. യുവജനങ്ങളെ രാജ്യത്തിന്റെ വികസനപങ്കാളികളാക്കി മാറ്റുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രധാനമന്ത്രി പ്രത്യേക പ്രാധാന്യം നൽകുന്നതായും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു യുവമോർച്ച ജില്ലാ ഭാരവാഹികളായ നന്ദകുമാർ, അഞ്ജലി ഇടക്കാട്ടിൽ, രേഷ്മ മേനോൻ, അമൃത, വിഷ്ണു, അനിരുദ്ധ ശങ്കർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *