തിരുവനന്തപുരം: സാമൂഹ്യസുരക്ഷയും ക്ഷേമനിധി പെൻഷനും ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് ഇന്നുമുതൽ രണ്ടു ഗഡു പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തിലേറെപേരിൽ ഓരോർക്കും 3200 രൂപ വീതമാണ് ലഭിക്കുക. ഇതിന് വേണ്ടിയുള്ള 1604 കോടി രൂപ സർക്കാർ അനുവദിച്ചു.
26.62 ലക്ഷം ഗുണഭോക്താക്കളുടെ പെൻഷൻ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലാകും എത്തുക. ബാക്കി ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലേക്കാണ് പെൻഷൻ എത്തിക്കുന്നത്. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്.





