പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 76-ാം പിറന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. മികച്ച ഭരണത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയും സമഗ്ര വികസനത്തിന് പുതിയ ദിശയും വേഗവും നൽകുകയും ചെയ്തതായി രാഷ്ട്രപതി പറഞ്ഞു.
മോദിയുടെ 76-ാം പിറന്നാളിനോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് രാഷ്ട്രപതി ആശംസകൾ അറിയിച്ചത്. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനകാലത്ത് മികച്ച ഭരണത്തിന്റെ നിരവധി പുതിയ മാനദണ്ഡങ്ങൾ അദ്ദേഹം സ്ഥാപിച്ചെന്നും സമഗ്ര വികസനത്തിന് അഭൂതപൂർവമായ വേഗവും പുതിയ ദിശയും നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു.പ്രധാനമന്ത്രിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകളും ഭാവുകങ്ങളും രാഷ്ട്രപതി നേർന്നു.





