ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 5 (വ്യാഴം), മാർച്ച് 6 (വെള്ളി) ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.
ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്ക് ഇതിനായി നിർദേശം നൽകിയതായി സിബിഎസ്ഇ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തിൽ വീണ്ടും പരിശോധിക്കും. അതിനുശേഷം മാർച്ച് 7ന് ശേഷമുള്ള പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് അതത് സ്കൂളുകളുമായി ബന്ധപ്പെടുകയും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധാപൂർവ്വം പിന്തുടരുകയും ചെയ്യണമെന്ന് സിബിഎസ്ഇ നിർദേശിച്ചു.




