ഗള്‍ഫ് രാജ്യങ്ങളിലെ CBSE പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ പത്താം തിയതി വരെ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഫല പ്രഖ്യാപന രീതിയിലും മാറ്റങ്ങളുണ്ടായേക്കും. ഇത് പിന്നീട് അറിയിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.അതെസമയം മുമ്പ് മാറ്റി വെച്ച പരീക്ഷകള്‍ ഇനി നടത്തില്ലെന്നും ആ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് പറയുമെന്നും സിബിഎസ് അധികൃതര്‍ അറിയിച്ചു. പ്ലസ് ടു പരീക്ഷാഫലം ഉന്നതപഠനത്തിന് നിര്‍ണായകമായതിനാല്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും Read More…
Tag: gulf
ഇന്ത്യയിൽ നിന്ന്ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചു; ഇന്ന് 58 പ്രത്യേക സർവീസുകൾ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് നിയന്ത്രിത വ്യോമാതിർത്തികൾ ഒഴിവാക്കി ദീർഘദൂരവും അൾട്രാ-ലോങ്ങ് റൂട്ടുകളും ഉപയോഗിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഉൾപ്പെടെ ആകെ 58 വിമാനങ്ങൾ ഇന്ന് ഗൾഫുമായി ബന്ധപ്പെട്ട് പ്രത്യേക സർവീസുകൾ നടത്തും. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 24 സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയിരിക്കുന്നത്. കഴിഞ്ഞ Read More…
ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി; മാർച്ച് 5, 6 തീയതികളിലെ പരീക്ഷകൾ മാറ്റിവെച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 5 (വ്യാഴം), മാർച്ച് 6 (വെള്ളി) ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്ക് ഇതിനായി നിർദേശം നൽകിയതായി സിബിഎസ്ഇ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തിൽ വീണ്ടും Read More…
കൊച്ചി–മസ്‌കത്ത് സർവീസ് പുനരാരംഭിച്ചു; ഗൾഫ് റൂട്ടുകളിൽ ഭാഗിക സർവീസ്, പല വിമാനങ്ങളും റദ്ദാക്കി
കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കൊടുവിൽ നിർത്തിവെച്ചിരുന്ന കൊച്ചി–മസ്‌കത്ത് വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു. ഒമാൻ എയർ ഇന്ന് രാവിലെ 8.10ന് കൊച്ചിയിൽ നിന്ന് മസ്‌കത്തിലേക്ക് സർവീസ് നടത്തി. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സർവീസും പുനരാരംഭിച്ചു. തിരുച്ചിറപ്പള്ളിയിൽ നിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസ് ഉച്ചയ്ക്ക് 1.45ന് പുറപ്പെടും. വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ആറ് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തും. മസ്‌കത്തിൽ നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി. സംഘർഷത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിനായി അബുദബിയിൽ Read More…
ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസ; പ്രവാസികൾക്കും തൊഴിൽ അന്വേഷകർക്കും പുതിയ പ്രതീക്ഷ
അബുദാബി: ഗൾഫ് രാജ്യങ്ങൾക്കിടയിൽ യൂറോപ്യൻ യൂണിയൻ ഷെങ്കൻ വിസ മാതൃകയിൽ ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം ഉടൻ . ‘ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ’ എന്നറിയപ്പെടുന്ന പുതിയ വിസയ്ക്ക് അംഗീകാരം നൽകുമെന്ന് യു.എ.ഇയുടെ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പ്രഖ്യാപിച്ചു. വിഷയം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തെയും ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി ചർച്ചകൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. പുതിയ വിസ സംവിധാനം നടപ്പിലാകുന്നതോടെ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ Read More…
പ്രവാസികള്‍ പോയവര്‍ഷം അയച്ചത് 9.88 ലക്ഷം കോടി; കേരളം രണ്ടാംസ്ഥാനം, ഗള്‍ഫ് കുത്തക അവസാനിക്കുന്നു
തിരുവനന്തപുരം: ആഗോള സാമ്പത്തിക നില മെച്ചപ്പെട്ടതോടെ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ ഒഴുക്കില്‍ വൻ വര്‍ധന. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണമെത്തിയ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണ്, മഹാരാഷ്ട്രയാണ് ഒന്നാമത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് ആകെ പ്രവാസി പണമായി 9.88 ലക്ഷം കോടി രൂപ എത്തി. ഇതില്‍ കേരളത്തിന്റെ വിഹിതം 19.7 ശതമാനമായി ഉയര്‍ന്നു, 2020-21ല്‍ ഇത് 10.2 Read More…







