Education International News Politics

പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് രാജ്യങ്ങളിലെ പ്ലസ് ടു പരീക്ഷ റദ്ദാക്കി

ഗള്‍ഫ് രാജ്യങ്ങളിലെ CBSE പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ പത്താം തിയതി വരെ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഫല പ്രഖ്യാപന രീതിയിലും മാറ്റങ്ങളുണ്ടായേക്കും. ഇത് പിന്നീട് അറിയിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.അതെസമയം മുമ്പ് മാറ്റി വെച്ച പരീക്ഷകള്‍ ഇനി നടത്തില്ലെന്നും ആ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് പറയുമെന്നും സിബിഎസ് അധികൃതര്‍ അറിയിച്ചു. പ്ലസ് ടു പരീക്ഷാഫലം ഉന്നതപഠനത്തിന് നിര്‍ണായകമായതിനാല്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും Read More…

International News

ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി; മാർച്ച് 5, 6 തീയതികളിലെ പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 5 (വ്യാഴം), മാർച്ച് 6 (വെള്ളി) ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്ക് ഇതിനായി നിർദേശം നൽകിയതായി സിബിഎസ്ഇ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തിൽ വീണ്ടും Read More…

Education India News

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയം ഡിജിറ്റലിലേക്ക്; 2026 മുതൽ ‘ഓൺ-സ്ക്രീൻ മാർക്കിങ്’

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയം 2026 മുതൽ പൂർണ്ണമായും ഡിജിറ്റൽ രീതിയിലാക്കാൻ തീരുമാനിച്ചു. ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (OSM) സംവിധാനം നടപ്പാക്കുന്നതോടെ അധ്യാപകർ ഇനി ഉത്തരക്കടലാസുകൾ നേരിട്ട് പരിശോധിക്കുന്നതിന് പകരം, സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്ക്രീനിലൂടെ വിലയിരുത്തി മാർക്ക് നൽകും. പത്താം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ മാറ്റമുണ്ടാകില്ലെന്നും നിലവിലെ രീതിയിൽ തന്നെ തുടരുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ മൂല്യനിർണ്ണയത്തിലെ പിഴവുകളും മാർക്ക് കൂട്ടുന്നതിലെ തെറ്റുകളും പൂർണ്ണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഫലപ്രഖ്യാപനത്തിന് ശേഷം Read More…

Kerala News

ഭാരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി ഗസൽ. ജി.സുഹാനി

കോട്ടയത്തു വെച്ചു നടന്ന സംസ്ഥാന സി. ബി. എസ്. ഇ കലോത്സവത്തിൽ കാറ്റഗററി 2 ഭാരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ഗസൽ. ജി.സുഹാനി (ദേവമാതാ സി. എം. ഐ പബ്ലിക് സ്കൂൾ, തൃശ്ശൂർ ).

India News

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; 10,12 ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 17 മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. വിദ്യാർഥികൾക്കും സ്കൂളുകൾക്കും CBSE-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in നിന്ന് ടൈംടേബിൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ ആരംഭിക്കുന്നതിന് 146 ദിവസം മുന്‍പ് സെപ്റ്റംബര്‍ 24ന് താല്‍ക്കാലിക ടൈംടേബിള്‍ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. എല്ലാ സ്‌കൂളുകളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു താല്‍ക്കാലിക ടൈംടേബിള്‍ പ്രസിദ്ധികരിച്ചത്. രാവിലെ പത്തരയ്ക്കായിരിക്കും പരീക്ഷകള്‍ ആരംഭിക്കുക. 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷയക്ക് Read More…

India News

75 ശതമാനം ഹാജര്‍ ഇല്ലെങ്കില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ഇരുത്തില്ല; 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിലനിര്‍ത്തണമെന്ന് സിബിഎസ്ഇ. 2026ലെ ബോര്‍ഡ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് 2025-26 അക്കാദമിക് സെഷനില്‍ എല്ലാ 10, 12 ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ ഇത് പാലിക്കണമെന്നും സിബിഎസ്ഇയുടെ ഉത്തരവില്‍ പറയുന്നു. പഠനവുമായി ബന്ധപ്പെട്ട് അച്ചടക്കം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സിബിഎസ്ഇയുടെ നടപടി. പ്രത്യേക ഇളവുകള്‍ക്ക് യോഗ്യത നേടുന്നില്ലെങ്കില്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ ഉറപ്പാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ ബോര്‍ഡ് പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ആരോഗ്യകരമായ Read More…

Kerala News

സ്‌കൂളുകളില്‍ ശബ്ദവും ദൃശ്യവും പകര്‍ത്തുന്ന സിസിടിവി നിര്‍ബന്ധം: സിബിഎസ്ഇയുടെ പുതിയ നിര്‍ദേശം

ന്യൂഡല്‍ഹി: അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ദൃശ്യവും ശബ്ദവും പകര്‍ത്താന്‍കഴിയുന്ന സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി സിബിഎസ്ഇ. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍മുറി, മൈതാനം, മറ്റു പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലാണ് സിസിടിവി കാമറകള്‍ വെക്കേണ്ടത്. ഇവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ടാകണമെന്നും നിര്‍ദേശത്തിലുണ്ട്. കാമറയില്‍ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിച്ചിരിക്കണം. ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് പരിശോധിക്കാനാണിതെന്നും സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള നിര്‍ദേശത്തില്‍ പറഞ്ഞു. അഫിലിയേഷന്‍ തുടരാന്‍ സ്‌കൂളുകള്‍ ഈ Read More…

Kerala News

കേരളത്തിലും നിലവാരത്തില്‍ മുന്നില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍; എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മറ്റ് സിലബസുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അപേക്ഷിച്ച് അക്കാദമിക് തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. എന്‍സിഇആര്‍ടി രാജ്യവ്യാപകമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ 3, 6, 9 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പ്രൈമറി തലത്തില്‍ മറ്റ് സിലബസുകളിലെ കുട്ടികളുമായി തുല്യപ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് മാറുമ്പോള്‍ സിബിഎസ്ഇ കുട്ടികള്‍ മറ്റുള്ളവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായും Read More…

Education News

ഈ വര്‍ഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസില്‍ രണ്ട് ഘട്ടമായി വാര്‍ഷിക പരീക്ഷ; ആദ്യഘട്ടം ഫെബ്രുവരിയില്‍, രണ്ടാമത്തേത് മേയില്‍

ന്യൂഡല്‍ഹി: 2025ല്‍ ആരംഭിക്കുന്ന അധ്യായന വര്‍ഷത്തില്‍ പത്താം ക്ലാസ് വാര്‍ഷിക പരീക്ഷയെ രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലുമാണ് നടത്തപ്പെടുന്നത്. ഫെബ്രുവരിയിലെ ആദ്യഘട്ട പരീക്ഷയില്‍ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായി പങ്കെടുക്കണം. മേയില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷ ഓപ്ഷണല്‍ ആയിരിക്കും – മാര്‍ക്കുകള്‍ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രം പങ്കെടുക്കാം. ആദ്യഘട്ട പരീക്ഷാഫലം ഏപ്രിലിലും രണ്ടാം ഘട്ടത്തിന്റേത് ജൂണിലും പ്രസിദ്ധീകരിക്കും. ഇന്റേണല്‍ അസസ്‌മെന്റ് (Internal Assessment) ഒരു തവണ Read More…

Education India News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു. പരീക്ഷയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ തിളങ്ങിയത്. വിജയശതമാനത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉള്ളതായി എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു.  വിജയവാഡയാണ് മുന്നിൽ നിൽക്കുന്ന നഗരം. പരീക്ഷാഫലം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in , results.cbse.nic.in എന്നിവയിലൂടെ പരിശോധിക്കാം. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം Read More…