തിരുവനന്തപുരം: മാര്‍ച്ച് 31 ന് ശേഷം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ ലഭ്യമാകില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിർദേശപ്രകാരമാണ് ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്ന് ഇവരെ ഒഴിവാക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിയമസഭയില്‍ അറിയിച്ചു.
95.83% മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ ഇതിനകം മസ്റ്ററിങ്ങ് പൂർത്തിയാക്കിയിട്ടുണ്ട്. റേഷന്‍ കടകളിൽ മസ്റ്ററിങ്ങിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കിടപ്പുരോഗികൾക്കായി ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തിയാണ് മസ്റ്ററിങ്ങ് നടത്തുക.
സ്മാർട്ട് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, “മേരാ കെ വൈ സി” ആപ്പ് ഉപയോഗിച്ചും മസ്റ്ററിങ്ങ് നടത്താം.
കേരളത്തിന് പുറത്തുള്ളവര്‍ക്ക് “എൻആർകെ സ്റ്റാറ്റസ്” നല്‍കി റേഷൻ കാർഡിൽ നിലനിര്‍ത്തും, എന്നാല്‍ മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതുവരെ റേഷന്‍ വിഹിതം ലഭിക്കില്ല. പരമാവധി ആളുകൾക്ക് മസ്റ്ററിങ്ങ് പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം, ഭക്ഷ്യമന്ത്രി വ്യക്തമാക്കി.





