Kerala News

മേയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

സംസ്ഥാനമെങ്ങും തുടരുന്ന കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മേയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പും റേഷൻ വിതരണവും സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന രീതിയിലുള്ള മാധ്യമവാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണ്. ട്രാൻസ്പോർട്ട് കരാറുകാരുടെ ബിൽ കുടിശ്ശികകൾ പൂർണമായും കൊടുത്തു തീർക്കുകയും വിട്ടെടുപ്പും റേഷൻ വിതരണവും സാധാരണ നിലയിൽ നടക്കുകയും ചെയ്യുന്നുണ്ട്. ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും വിട്ടെടുത്ത് റേഷൻകടകളിൽ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും Read More…

Kerala News

റേഷൻ കാർഡുടമകളുടെ മസ്റ്ററിംഗ്: കേരളത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

റേഷൻ കാർഡുടമകളുടെ മസ്റ്ററിംഗ് 94 ശതമാനം പൂർത്തിയാക്കിയതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി കേരളത്തെ അഭിനന്ദിച്ചു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി അഭിന്ദനം അറിയിച്ചത്. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. റേഷൻ കാർഡ് മസ്റ്ററിംഗിനുള്ള കാലാവധി മേയ് 31 വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചു. മസ്റ്ററിംഗിനുള്ള കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാനത്തെ കാർഡുടമകളിൽ 94 ശതമാനമാണ് നിലവിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയത്. ഉൾപ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ് മസ്റ്ററിംഗിന് അവശേഷിക്കുന്നത്. വിവിധ Read More…

Kerala News

മസ്റ്ററിങ്ങ് നടത്താത്തവര്‍ക്ക് മാർച്ച് 31 ന് ശേഷം റേഷൻ ലഭ്യമാകില്ല

തിരുവനന്തപുരം: മാര്‍ച്ച് 31 ന് ശേഷം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ ലഭ്യമാകില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിർദേശപ്രകാരമാണ് ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്ന് ഇവരെ ഒഴിവാക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിയമസഭയില്‍ അറിയിച്ചു. 95.83% മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ ഇതിനകം മസ്റ്ററിങ്ങ് പൂർത്തിയാക്കിയിട്ടുണ്ട്. റേഷന്‍ കടകളിൽ മസ്റ്ററിങ്ങിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കിടപ്പുരോഗികൾക്കായി ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തിയാണ് മസ്റ്ററിങ്ങ് നടത്തുക. സ്മാർട്ട് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, “മേരാ കെ വൈ സി” ആപ്പ് Read More…

Kerala News

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം 28നുള്ളിൽ കൈപ്പറ്റണം; കാലാവധി നീട്ടില്ല

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ ലഭ്യമാകൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കൾ ഫെബ്രുവരി 28നകം തന്നെ ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച് നൽകുന്നതല്ലെന്നും കമ്മീഷണർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Kerala News

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് (ഫെബ്രുവരി 3) വൈകിട്ട് 5.15 വരെ 77.96 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്ന് മാത്രം 1,67,570 കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എ.എ.വൈ കാർഡുകാരിൽ 95.61 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തിൽ 91.37 ശതമാവും റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്ക് Read More…

Kerala News

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 6 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് (30/01/2025) വൈകുന്നരം 5 മണി വരെ 68.71 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 2,51,795 കാർഡ് ഉടമകളും ഇന്ന് (വൈകുന്നരം 5 മണിവരെ) 2,23,048 കാർഡ് ഉടമകളും റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. Read More…