Kerala News

തൃശ്ശൂരിൽ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ദാരുണ അപകടം; സ്ത്രീക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ടു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ, റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ കൊച്ചുവേളി – കോർബ എക്സ്പ്രസ് ട്രെയിൻ തട്ടി, സ്ത്രീയ്ക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ട് ദാരുണ അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Kerala News

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് സാമ്പത്തിക സഹായം; കേരള സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച തമിഴ്നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. അപകടത്തില്‍ സേലം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് സര്‍ക്കാരും റെയില്‍വേയും ഇതിനകം തന്നെ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ വീതവും, റെയില്‍വേ ഒരു ലക്ഷം രൂപം വീതവും നല്‍കും. കഴിഞ്ഞ Read More…

India News

കവരൈപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം; 28 ട്രെയിനുകൾ വഴിമാറ്റി, 2 ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ കവരൈപ്പേട്ടയിൽ ബാഗ്മതി എക്സ്പ്രസ് ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു, ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ്, ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടം. 1360 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അപകടം മൂലം 13 കോച്ചുകൾ പാളം തെറ്റി, മൂന്ന് കോച്ചുകൾക്ക് തീ പിടിച്ചു. ഇതിന് പിന്നാലെ 28 ട്രെയിനുകൾ വഴിമാറ്റി, 2 Read More…