India Job Kerala News Politics

കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ലെന്ന് സർക്കാർ; സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് വിശദീകരണം

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നിലവിലെ സാഹചര്യത്തിൽ പെൻഷൻ വർധിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്. പെൻഷൻ വർധിപ്പിച്ചാൽ പ്രതിവർഷം 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ദൈനംദിന ചെലവുകൾ പോലും പ്രതിസന്ധിയിലാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വർധനയ്ക്ക് തടസ്സമെന്ന് ഗതാഗത മന്ത്രി സി.പി. ജോണും വ്യക്തമാക്കി. കെഎസ്ആർടിസിക്ക് നിലവിൽ 995 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ഇതിൽ ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശികയും ഉൾപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു. കൂടാതെ, കരാറുകാർക്ക് ഏകദേശം 250 കോടി രൂപ നൽകാനുണ്ട്.

കഴിഞ്ഞ നാല് മാസംകൊണ്ട് ഉണ്ടായതല്ല ഈ കടബാധ്യതയെന്നും ഇത്രയും സാമ്പത്തിക ബാധ്യതയുള്ള സാഹചര്യത്തിലാണ് കെഎസ്ആർടിസിയെ ഏറ്റെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.

നിലവിൽ കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർധനയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പെൻഷൻ വർധിപ്പിക്കുന്നതുപോലുള്ള തീരുമാനം സർക്കാരിനോ കെഎസ്ആർടിസി മാനേജ്‌മെന്റിനോ എടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *