Health India Kerala News Politics

ശബരിമലയിൽ അനധികൃത ആരോഗ്യ കാർഡുകൾ വിതരണം ചെയ്ത സംഭവം; ഗൗരവമായി എടുത്ത് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അനധികൃതമായി ആരോഗ്യ കാർഡുകൾ വിതരണം ചെയ്തെന്ന പരാതിയിൽ ഗൗരവമായ നിലപാടുമായി കേരള ഹൈക്കോടതി. സംഭവത്തിൽ പൊലീസ് പരാതി നൽകാനും കോടതി നിർദേശിച്ചു.

ജീവനക്കാരെ നിയമിക്കുമ്പോൾ കേരളത്തിലെ സർക്കാർ മെഡിക്കൽ ഓഫീസർമാർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകരിക്കാവൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും (ടിഡിബി) കോടതി നിർദേശം നൽകി.

സന്നിധാനത്തെ ഹെൽത്ത് ഇൻസ്പെക്ടർ അനധികൃത ആരോഗ്യ കാർഡുകൾ സംബന്ധിച്ച് നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ജസ്റ്റിസുമാരായ രാജ വിജയരാഘവൻ വി, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *