വനിത സംവരണ നിയമഭേദഗതി ബില്‍ ലോക്‌സഭ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതി ബില്‍ പാസാകണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കണം. അതായത് 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 230 പേര്‍ ഈ ബില്ലിനെ എതിര്‍ക്കുകയും ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്നാല്‍ 352 വോട്ടുകളാണ് ബില്ല് പാസാകാന്‍ വേണ്ടിയിരുന്നത്. 54 വോട്ടുകള്‍ കുറഞ്ഞതോടെയാണ് ബില്ല് പരാജയപ്പെട്ടത്.
131-ാം ഭരണ ഭേദഗതി ബില്ലില്‍ മണ്ഡല പുനര്‍നിര്‍ണയവും കേന്ദ്ര ഭരണ പ്രദേശ നിയമഭേദഗതി ബില്ലും കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് പരാജയപ്പെട്ടത്. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ മൂന്ന് ബില്ലുകളും പാസായില്ല.
പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രം ഭാവിയില്‍ ബില്ലിനെ പിന്തുണ നല്‍കാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.





