India News

അകാസ എയറും സ്പൈസ് ജെറ്റും തമ്മിലിടിച്ചു; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം Akasa Air, SpiceJet വിമാനങ്ങൾ തമ്മിലിടിച്ചു. വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചു.

ഉച്ചയ്ക്ക് ഏകദേശം 2.15 ഓടെയാണ് ടെർമിനൽ 1-ൽ സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ടേക്ക് ഓഫ് ചെയ്യാൻ തയ്യാറായി ടാക്സിവേയിൽ നിൽക്കുകയായിരുന്ന അകാസ എയർ ബോയിംഗ് 737 വിമാനത്തിലേക്ക് പാർക്കിംഗ് സ്റ്റാൻഡിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സ്പൈസ്‌ജെറ്റ് ബോയിംഗ് 737 വിമാനം ഇടിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് രണ്ട് വിമാനങ്ങളും ഗ്രൗണ്ടിൽ നിർത്തിയിരിക്കുകയാണ്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *