
ന്യൂഡൽഹി: ഇറ്റലിയുടെ യുദ്ധാനന്തര ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ജിയോർജിയ മെലോണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
മെലോണിയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ ജനങ്ങൾ അർപ്പിക്കുന്ന ആത്മവിശ്വാസത്തിൻ്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് മോദി പറഞ്ഞു.
ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ മെലോണിയുടെ സൗഹൃദം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമൃദ്ധമായ ഭാവി ഉറപ്പാക്കുന്നതിനായി മെലോണിയുമായുള്ള അടുത്ത സഹകരണം തുടരുമെന്ന് മോദി പറഞ്ഞു. വരും വർഷങ്ങളിലും മെലോണിക്ക് തുടർച്ചയായ വിജയങ്ങൾ ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
സമൂഹമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെയാണ് മോദി മെലോണിയെ അഭിനന്ദിച്ചത്.




