ന്യൂഡൽഹി: ഇറ്റലിയുടെ യുദ്ധാനന്തര ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ജിയോർജിയ മെലോണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മെലോണിയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ ജനങ്ങൾ അർപ്പിക്കുന്ന ആത്മവിശ്വാസത്തിൻ്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് മോദി പറഞ്ഞു. ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ മെലോണിയുടെ സൗഹൃദം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമൃദ്ധമായ ഭാവി ഉറപ്പാക്കുന്നതിനായി മെലോണിയുമായുള്ള അടുത്ത സഹകരണം തുടരുമെന്ന് മോദി പറഞ്ഞു. വരും വർഷങ്ങളിലും മെലോണിക്ക് തുടർച്ചയായ വിജയങ്ങൾ Read More…

