India News

അകാസ എയറും സ്പൈസ് ജെറ്റും തമ്മിലിടിച്ചു; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം Akasa Air, SpiceJet വിമാനങ്ങൾ തമ്മിലിടിച്ചു. വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് ഏകദേശം 2.15 ഓടെയാണ് ടെർമിനൽ 1-ൽ സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ടേക്ക് ഓഫ് ചെയ്യാൻ തയ്യാറായി ടാക്സിവേയിൽ നിൽക്കുകയായിരുന്ന അകാസ എയർ ബോയിംഗ് 737 വിമാനത്തിലേക്ക് പാർക്കിംഗ് സ്റ്റാൻഡിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സ്പൈസ്‌ജെറ്റ് ബോയിംഗ് 737 വിമാനം ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് രണ്ട് വിമാനങ്ങളും Read More…

India News

എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ തകരാര്‍; ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി, നൂറിലധികം വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം താറുമാറായി. നൂറിലധികം വിമാനങ്ങള്‍ വൈകിയതായും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ‘എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം കാരണം, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കുന്നതിന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ടീം ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുമായും സജീവമായി പ്രവര്‍ത്തിക്കുന്നു,’ ഏറ്റവും Read More…