Uncategorized

കുതിച്ചുയർന്ന് സ്വർണവില ; പവൻ ₹1,14,080 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 14,260 രൂപയാണ് വില. ഒരു പവന്‍ (8 ഗ്രാം) 1,14,080 രൂപയായാണ് വില ഉയർന്നത്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,715 രൂപയും പവന് 93,720 രൂപയുമാണ് ഇന്നത്തെ നിരക്ക്.

അതേസമയം വെള്ളി വിലയിൽ വലിയ മാറ്റമില്ല. വെള്ളി ഗ്രാമിന് ₹270യും 8 ഗ്രാമിന് 2,160 രൂപയുമാണ് വില.

ഇന്നലെ ഉണ്ടായിരുന്നതിനേക്കാൾ ഗ്രാമിന് 20 രൂപ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളർ നിരക്കിലെ വ്യത്യാസങ്ങളും സ്വർണവില ഉയരാൻ കാരണമാകുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

വിവാഹ-ഉത്സവ സീസൺ ആയതിനാൽ വില ഉയരുന്നത് ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *