ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
വർഷങ്ങളോളം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന മൻമോഹൻ സിങ് രാജ്യത്തെ ആത്മാർത്ഥമായി സേവിച്ചുവെന്ന് മോദി പറഞ്ഞു.
സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി മുൻ പ്രധാനമന്ത്രിയെ അനുസ്മരിച്ചത്.




