Court India News Politics

മൻമോഹൻ സിങ്ങിനെ ചരിത്രം അനുകൂലമായി ഓർക്കും: സോണിയ ഗാന്ധി

ന്യൂഡൽഹി: കൽക്കരി ബ്ലോക്ക് അനുവദിച്ച കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സുപ്രീംകോടതി ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ, അദ്ദേഹത്തെ ചരിത്രം ശാന്തനും സൗമ്യനുമായ, എന്നാൽ രാജ്യത്തിന് നിർണായകമായ സംഭാവനകൾ നൽകിയ പ്രധാനമന്ത്രിയായി ഓർക്കുമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു. മൻമോഹൻ സിങ്ങിൻ്റെ സത്യസന്ധതയും ഉത്തരവാദിത്തബോധവും നരേന്ദ്ര മോദി സർക്കാർ പ്രവർത്തിച്ച രീതിയിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. മൻമോഹൻ സിങ്ങിനെതിരെ നടന്നത് രാജ്യത്തെ പൊതുചർച്ചയിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിലൊന്നായിരുന്നുവെന്നും, മികച്ച സത്യസന്ധതയും ധാർമികതയും പുലർത്തിയ Read More…

India Kerala News Politics

സംഘപരിവാർ മൻമോഹൻ സിങ്ങിനോട് മാപ്പ് പറയണം; വി.ഡി. സതീശൻ

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനോട് സംഘപരിവാറും ഒരു വിഭാഗം മാധ്യമങ്ങളും മാപ്പ് പറയണമെന്ന് കേരള മുഖ്യമന്ത്രി വിഡി സതീശൻ. കൽക്കരി ബ്ലോക്ക് അനുവദിച്ച കേസിൽ വർഷങ്ങളോളം മൻമോഹൻ സിങ്ങിനെ വേട്ടയാടിയ സംഘപരിവാറും മാധ്യമങ്ങളുടെ ഒരു വിഭാഗവും സുപ്രീംകോടതി അദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ മാപ്പ് പറയണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടത്. ഫേസ്ബുക്കിലും എക്‌സ് (X) പ്ലാറ്റ്ഫോമിലും പങ്കുവെച്ച കുറിപ്പിൽ സതീശൻ ഇക്കാര്യം വ്യക്തമാക്ക്. “ഞാൻ എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നത് ചരിത്രം Read More…

Kerala News

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു.സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബു ആൻറണി യോഗം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡൻറ് ആൻ്റോ ലിജോ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് പ്രസിഡൻറ് വി എ അബൂബക്കർ, സെക്രട്ടറി ഇ എം സെയ്ഫുദ്ദീൻ,സിപിഐ നിയോജകമണ്ഡലം അസി സെക്രട്ടറി പി എസ് ജയൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി കമറുദ്ദീൻ,കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് സി.ടി. ബാബു,ജനാധിപത്യ കേരള കോൺഗ്രസ് പ്രസിഡണ്ട് Read More…

Kerala News

ഡോ. മൻമോഹൻ സിങിന്റെ നിര്യാണം; സംസ്ഥാനത്ത് ഒരാഴ്ച ദുഖാചരണം

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തെ തുടർന്ന് ഡിസംബർ 26 മുതൽ ജനുവരി 1 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചു. സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന്  ജില്ലാകളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ട്.

India News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു: ഒരു കാലഘട്ടത്തിന്റെ നിറവിരാമം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി, മുതിർന്ന കോൺഗ്രസ് നേതാവ്, പ്രശസ്ത സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങ് (92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് മരണവാർത്ത പുറത്തുവിട്ടത്. 2004 മുതൽ 2014 വരെയുള്ള യുഎപിഎ ഭരണകാലത്ത് തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്, രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് അടിത്തറ പാകിയ ധനകാര്യമന്ത്രിയായിരുന്നു. Read More…