Kerala News

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ്. ജയശങ്കറിൻ്റെ വേർപാടിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അനുശോചിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ്റെ ജനറൽ സെക്രട്ടറിയുമായിരുന്ന എസ്. ജയശങ്കറിൻ്റെ വേർപാടിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അനുശോചിച്ചു. പത്രപ്രവർത്തകരുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങളിൽ പ്രത്യേകിച്ചും വേജ് ബോർഡുമായി ബന്ധപ്പെട്ട സമരങ്ങളിൽ എസ്. ജയശങ്കറിൻ്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങൾ മാധ്യമ പ്രവർത്തന ചരിത്രത്തിലെ ഐതിഹാസികമായ ഏടുകളായിരുന്നുവെന്ന് യൂണിയൻ പ്രസിഡൻ്റ് എസ്. ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി.ആർ. രാജമോഹനും അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *