International News Politics Security Technology

മിസൈൽ–ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ സമീപിക്കരുത്; ഫോട്ടോ എടുക്കരുത്: യുഎഇ ദുരന്തനിവാരണ അതോറിറ്റി

അബൂദബി: വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ നിലത്തേക്ക് വീഴുന്ന മിസൈൽ–ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ പൊതുജനങ്ങൾ അതിന്റെ സമീപത്തേക്ക് പോകുകയോ സ്പർശിക്കുകയോ ചെയ്യരുതെന്ന് യുഎഇ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇത്തരം അവശിഷ്ടങ്ങൾ കണ്ടാൽ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് മാറിനിൽക്കുകയും അടിയന്തര ഹോട്ട്‌ലൈനായ 999 വഴി അധികൃതരെ വിവരം അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് നിർദേശം നൽകിയത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക പരിശീലനം നേടിയ സംഘങ്ങളാണെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. ചില വസ്തുക്കൾ കാഴ്ചയിൽ അപകടകാരിയല്ലെന്ന് തോന്നാമെങ്കിലും അവ സ്പർശിക്കുകയോ സമീപിക്കുകയോ ചെയ്യുന്നത് ഗുരുതര അപകടങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവർത്തിച്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *