ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യാഴാഴ്ച യുഎഇ സന്ദർശിച്ചു. യുഎഇ വിദേശകാര്യ സഹമന്ത്രി റീം അൽ ഹാഷ്മിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കൂടിക്കാഴ്ചയിൽ പ്രധാനമായി ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, കണക്റ്റിവിറ്റി, ഫിൻടെക്, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരിക ബന്ധങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യ-യുഎഇ സഹകരണവും ഇരുപക്ഷം അവലോകനം ചെയ്തു. ഇന്ത്യ- യുഎഇ പ്രത്യേക ദൂതനായാണ് റീം അൽ ഹാഷിമി പ്രവർത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Tag: uae
മിസൈൽ–ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ സമീപിക്കരുത്; ഫോട്ടോ എടുക്കരുത്: യുഎഇ ദുരന്തനിവാരണ അതോറിറ്റി
അബൂദബി: വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ നിലത്തേക്ക് വീഴുന്ന മിസൈൽ–ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ പൊതുജനങ്ങൾ അതിന്റെ സമീപത്തേക്ക് പോകുകയോ സ്പർശിക്കുകയോ ചെയ്യരുതെന്ന് യുഎഇ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഇത്തരം അവശിഷ്ടങ്ങൾ കണ്ടാൽ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് മാറിനിൽക്കുകയും അടിയന്തര ഹോട്ട്‌ലൈനായ 999 വഴി അധികൃതരെ വിവരം അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് നിർദേശം നൽകിയത്. ഇത്തരത്തിലുള്ള സംഭവങ്ങൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക പരിശീലനം നേടിയ സംഘങ്ങളാണെന്നും Read More…
യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; ഓവർസ്റ്റേ പിഴ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാൻ അവസരം
ദുബായ്: വ്യോമാതിർത്തി അടച്ചതും വിമാന സർവീസുകൾ റദ്ദായതും മൂലം യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് വലിയ ആശ്വാസമായി ഓവർസ്റ്റേ പിഴ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP)യാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസകളിൽ എത്തിയ സന്ദർശകരും, എക്സിറ്റ് പെർമിറ്റ് ലഭിച്ചവരും, രാജ്യം വിടാൻ റെസിഡൻസി പെർമിറ്റ് റദ്ദാക്കിയ താമസക്കാരും ഉൾപ്പെടെ നിരവധി വിഭാഗങ്ങൾക്കാണ് ഈ ആനുകൂല്യം ബാധകമാകുന്നത്. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ Read More…
പശ്ചിമേഷ്യയിൽ സമാധാനത്തിനായി ഇന്ത്യയുടെ ഇടപെടൽ; നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റിനെയും വിളിച്ച് മോദി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുമായി തുടരുന്ന സംഘർഷം രൂക്ഷമാകുന്നതിനിടെ, സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിനു ശേഷമാണ് നെതന്യാഹുവുമായി പ്രധാനമന്ത്രി സംസാരിച്ചത്. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യയുടെ നിലപാട് വ്യക്തമായി മോദി ആവർത്തിച്ചു. അതേസമയം, യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ Read More…
പശ്ചിമേഷ്യ സംഘര്‍ഷം: യുഎഇയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ദുബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും യുഎഇ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുകയും വേണമെന്ന് എംബസി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ യഥാസമയം പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളില്‍ 80046342 എന്ന ടോള്‍ ഫ്രീ നമ്പറിലും +971543090571 എന്ന വാട്‌സാപ്പ് Read More…
റമദാനിൽ ജോലി സമയം കുറയും; യുഎഇയിൽ സർക്കാർ–സ്വകാര്യ മേഖലകളിൽ ദിവസേന രണ്ട് മണിക്കൂർ ഇളവ്
ദുബായ്: റമദാൻ മാസം ആരംഭിക്കുന്നതോടെ യുഎഇയിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് ലഭിക്കും. ഫെബ്രുവരി 19ന് റമദാൻ ആരംഭിക്കാനാണ് സാധ്യതയെന്ന് തൊഴിൽ നിയമവൃത്തങ്ങൾ അറിയിച്ചു. ഇതനുസരിച്ച്, റമദാൻ കാലയളവിൽ ജീവനക്കാരുടെ ദിവസേനത്തെ ജോലി സമയം കുറയ്ക്കുന്ന വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. 2022ലെ കാബിനറ്റ് റെസല്യൂഷൻ നമ്പർ 1 പ്രകാരം, മാനവ വിഭവശേഷി–എമിററ്റൈസേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും റമദാനിൽ ദിവസേന രണ്ട് മണിക്കൂർ ജോലി സമയം കുറയ്ക്കണം. ജോലിയുടെയും പദവിയുടെയും Read More…
പുതുവർഷം കളറാക്കാൻ യുഎഇ; 40 കേന്ദ്രങ്ങളിൽ വെടിക്കെട്ട്, 43 മണിക്കൂർ മെട്രോ സർവീസ്
ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി യു എ ഇ. വെടിക്കെട്ട് മുതൽ വിവിധ ആഘോഷ പരിപാടികളാണ് വിവിധ ഇടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്ര സൗകര്യത്തിനായി മെട്രോയുടെ സമയം നീട്ടിയതായും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ദുബൈ മെട്രോ ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച അർധരാത്രി 11.59 വരെയുണ്ടാകും. അതായത് തുടർച്ചയായി 43 മണിക്കൂർ മെട്രോ സർവീസ് നടത്തും. ഈ സേവനം Read More…
ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസ; പ്രവാസികൾക്കും തൊഴിൽ അന്വേഷകർക്കും പുതിയ പ്രതീക്ഷ
അബുദാബി: ഗൾഫ് രാജ്യങ്ങൾക്കിടയിൽ യൂറോപ്യൻ യൂണിയൻ ഷെങ്കൻ വിസ മാതൃകയിൽ ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം ഉടൻ . ‘ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ’ എന്നറിയപ്പെടുന്ന പുതിയ വിസയ്ക്ക് അംഗീകാരം നൽകുമെന്ന് യു.എ.ഇയുടെ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പ്രഖ്യാപിച്ചു. വിഷയം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തെയും ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി ചർച്ചകൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. പുതിയ വിസ സംവിധാനം നടപ്പിലാകുന്നതോടെ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ Read More…
ഇന്ത്യക്കാര്‍ക്ക് കൂടി വിസ ഓണ്‍ അറൈവല്‍: 60 ദിവസത്തെ വിസയ്ക്ക് 250 ദിര്‍ഹം, കൂടുതല്‍ ഇളവുകളുമായി യുഎഇ
അബുദാബി: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഓഫറുമായി യുഎഇ. യു.എസ്., യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസ ഉള്ളവര്‍ക്കും ഇനി യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ ലഭ്യമാകും. 60 ദിവസത്തെ വിസയ്ക്ക് 250 ദിര്‍ഹമും, 14 ദിവസത്തേക്ക് താമസം നീട്ടാന്‍ 250 ദിര്‍ഹം ഫീസ് അടക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ, യുഎസ്, യുകെ, ഇ.യു രാജ്യങ്ങളിലെ താമസ വിസയുള്ളവര്‍ക്കായിരുന്നു വിസ ഓണ്‍ അറൈവല്‍ ലഭ്യമായിരുന്നത്. ഇപ്പോള്‍ ടൂറിസ്റ്റ് വിസ ഉള്ളവര്‍ക്കും ഈ ആനുകൂല്യം Read More…
3ജി സാങ്കേതിക വിദ്യ പൂട്ടിക്കെട്ടാനൊരുങ്ങി ഖത്തർ
ദോഹ: കുറച്ചുകാലം മുമ്പ് വരെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്ന മൂന്നാം തലമുറ (3ജി) കമ്യൂണിക്കേഷൻ സേവനങ്ങൾ 2025 ഡിസംബറിൽ അവസാനിപ്പിക്കാനൊരുങ്ങി ഖത്തർ. ഖത്തർ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (CRA) 2025 ഡിസംബർ 31ഓടെ രാജ്യത്തെ മുഴുവൻ 3ജി ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദേശിച്ചു. കാലഹരണപ്പെട്ട 3ജി സാങ്കേതിക വിദ്യയെ പുനരുപയോഗിക്കാനുള്ള ശ്രമത്തിൻറെയും അതിവേഗവും കാര്യക്ഷമവുമായ 4ജി, 5ജി സേവനങ്ങളിലേക്ക് മാറുന്നതിൻറെയും ഭാഗമായാണ് ഈ തീരുമാനമെന്ന് CRA വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന, നിലവിലുള്ള Read More…







