Business Economy India International News

യുഎഇ സന്ദർശിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യാഴാഴ്ച യുഎഇ സന്ദർശിച്ചു. യുഎഇ വിദേശകാര്യ സഹമന്ത്രി റീം അൽ ഹാഷ്മിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കൂടിക്കാഴ്ചയിൽ പ്രധാനമായി ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, കണക്റ്റിവിറ്റി, ഫിൻടെക്, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരിക ബന്ധങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യ-യുഎഇ സഹകരണവും ഇരുപക്ഷം അവലോകനം ചെയ്തു.

ഇന്ത്യ- യുഎഇ പ്രത്യേക ദൂതനായാണ് റീം അൽ ഹാഷിമി പ്രവർത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *