Kerala News

മഴ: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്


കേരളത്തില്‍ വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ പെയ്യാന്‍ സാധ്യതയുണ്ട്. നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് അലര്‍ട്ടുള്ളത്. മഴക്കൊപ്പം ശക്തമായ കാറ്റും, ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്. 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *