International News

ചൈനയുടെ കിഴക്കൻ തീരം തൊട്ട് ബാവി ചുഴലിക്കാറ്റ്; ജാഗ്രത ശക്തമാക്കി അധികൃതർ

ബെയ്ജിങ്: ചൈനയുടെ കിഴക്കൻ തീരത്ത് ബാവി ചുഴലിക്കാറ്റ് എത്തിയതിനെ തുടർന്ന് തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ അധികൃതർ അടിയന്തര ജാഗ്രതാ നടപടികൾ ശക്തമാക്കി.

ഈ വർഷത്തെ ഒമ്പതാമത്തെ ചുഴലിക്കാറ്റാണിത്. ബാവി ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രി 11.20ഓടെ ഷെജിയാങ് പ്രവിശ്യയിലെ യുഹുവാൻ നഗരത്തിന് സമീപമാണ് കരതൊട്ടതെന്ന് ഷെജിയാങ് പ്രവിശ്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറിൽ 40 മീറ്റർ വേഗതയുള്ള ശക്തമായ കാറ്റാണുള്ളത്. കനത്ത മഴയും ശക്തമായ കാറ്റും ഗതാഗത തടസ്സങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ വിവിധ മേഖലകളിൽ ദുരന്തനിവാരണ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *