Business Economy India Kerala News Politics

ഇന്ത്യയുടെ വികസന വേഗത വർധിച്ചു; മനോഹർലാൽ ഖട്ടറിൻ്റെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ 25 വർഷത്തിനിടെ ഇന്ത്യയുടെ വികസന വേഗത പലമടങ്ങ് വർധിച്ചതായി ചൂണ്ടിക്കാട്ടുന്ന കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിൻ്റെ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു.

ഡിജിറ്റൽ സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യ വികസനം, നിർമാണ മേഖല, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ അടിത്തറ ഒരുക്കിയതായി ഖട്ടർ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ അടുത്ത ഘട്ട വികസനത്തിനും 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിനും ഈ നേട്ടങ്ങൾ അടിത്തറയൊരുക്കിയതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസാണ് ലേഖനം എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *