India Kerala News Politics

‘ആശിർവാദ് കാ ദിയാ’: സേവനത്തിന്റെ 25 വർഷങ്ങൾ — വികസനത്തിനായ് വെളിച്ചം പകരാം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് തൃശൂർ സിറ്റി ജില്ലാ ബിജെപിയുടെ നേതൃത്വത്തിൽ ‘സേവനത്തിന്റെ 25 വർഷങ്ങൾ — വികസനത്തിനായ് വെളിച്ചം പകരാം’ എന്ന സന്ദേശവുമായി ‘ആശിർവാദ് കാ ദിയാ’യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

രാവിലെ 9 മുതൽ 10 വരെ വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ മധുരപലഹാര വിതരണം നടത്തും. യുവമോർച്ചയുടെ നേതൃത്വത്തിൽ നടുവിലാൽ ബസ് സ്റ്റേഷനിലും, മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ബാറ്റ ബസ് സ്റ്റേഷനിലും, കർഷകമോർച്ചയുടെ നേതൃത്വത്തിൽ ബിനി ബസ് സ്റ്റേഷനിലും, ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി ബസ് സ്റ്റേഷനിലും, OBC മോർച്ചയുടെ നേതൃത്വത്തിൽ മോഡൽ ഗേൾസ് സ്കൂൾ ബസ് സ്റ്റേഷനിലും, SC മോർച്ചയുടെ നേതൃത്വത്തിൽ പാറമേക്കാവ് ബസ് സ്റ്റേഷനിലുമാണ് പരിപാടികൾ നടക്കുക.

വൈകിട്ട് 6 മുതൽ 7 വരെ ജില്ലയിലെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ഇതോടൊപ്പം ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളിലും ദീപം തെളിയിക്കൽ പരിപാടികൾ സംഘടിപ്പിക്കും.

പാവറട്ടി, കാഞ്ഞാണി, പടിഞ്ഞാറേക്കോട്ട, നെല്ലങ്കര, താണിക്കുടം, ഒല്ലൂർ, തായ്ക്കുളങ്ങര, തൃപ്രയാർ, ആമ്പലൂർ, പുതുക്കാട് എന്നിവിടങ്ങളിലെ മണ്ഡലം കേന്ദ്രങ്ങളിലാണ് പരിപാടികൾ നടക്കുക.

ജില്ലാ കേന്ദ്രത്തിൽ വൈകിട്ട് 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയുമായി വിദ്യാർത്ഥികളുടെ റോളർ സ്കേറ്റിംഗ് റാലി സംഘടിപ്പിക്കും. നടുവിലാലിൽ നിന്ന് ആരംഭിക്കുന്ന റാലി കോർപ്പറേഷൻ ഓഫീസിന് സമീപമുള്ള BSNL–Post Office മുൻവശത്ത് സമാപിക്കും.

സമാപന പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ഗിന്നസ് റെക്കോർഡ് ഗായകൻ അനൂപ് ശങ്കർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി. ഗോപാലകൃഷ്ണൻ, കെ. കെ. അനീഷ്കുമാർ, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മുൻ എംഎൽഎ സി. സി. മുകുന്ദൻ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *