Kerala News Politics

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ സന്ദർശിച്ച് എൻ. ഹരി; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

തൃശ്ശൂർ: റബർ ബോർഡ് ചെയർമാൻ എൻ. ഹരി തൃശ്ശൂർ ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ സന്ദർശിച്ചു. ഏറെ സൗഹൃദപൂർണമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച.

വിവിധ സാമൂഹികവും പൊതുതാൽപര്യവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾ ഇരുവരും സൗഹൃദ സംഭാഷണത്തിൽ പങ്കുവെച്ചു. പരസ്പര വിശേഷങ്ങൾ പങ്കിട്ടും ആശംസകൾ നേർന്നും നടന്ന കൂടിക്കാഴ്ച സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളത നിറഞ്ഞതായിരുന്നു.

സഭയും സമൂഹവും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഏറെ സന്തോഷത്തോടെയാണ് ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞതെന്ന് എൻ. ഹരി പറഞ്ഞു.

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബും എൻ. ഹരിയോടൊപ്പം ബിഷപ്പ് ഹൗസിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *