കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17നോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു.
കൊൽക്കത്തയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് സുവേന്ദു അധികാരി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ‘അന്നപൂർണ ദിനം’ ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്നപൂർണ യോജനയുടെ ഭാഗമായി സംസ്ഥാനത്തെ ഏകദേശം 1.58 കോടി സ്ത്രീകൾക്ക് സെപ്റ്റംബർ മാസത്തേക്കുള്ള സഹായമായി 3,000 രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഏകദേശം 1.58 കോടി സ്ത്രീകൾക്ക് അന്നപൂർണ യോജനയുടെ ഭാഗമായി സെപ്റ്റംബർ മാസത്തേക്ക് 3,000 രൂപ വീതം ലഭിക്കും,” അദ്ദേഹം പറഞ്ഞു.





