സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികള്‍ അടച്ചു. ഒരാഴ്ചത്തേക്ക് അങ്കണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസാസ്റ്റര് മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശവും ഉണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. അതെസമംയ അങ്കണവാടികളിലെ പതിവ് പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. അവധി പ്രഖ്യാപിച്ച ഒരാഴ്ച സമയം കുട്ടികള്‍ക്ക് നല്‍കേണ്ട പോഷക ആഹാരങ്ങള്‍ വീടുകളിലേക്ക് എത്തിക്കാനും ധാരണയായി.
പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന ഉഷ്ണ തരംഗ മുന്നറിയിപ്പാണുള്ളത്. അന്തരീക്ഷ താപനില കൂടിയ സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉച്ച സമയങ്ങളില്‍ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.




