Health India Medical News

മേയിലെ ചൂടിനെ കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് ജിതേന്ദ്ര സിംഗ്

മേയ് മാസത്തിലെ ചൂടിൻ്റെ സാഹചര്യങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കുകയും ലളിതമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകിയ പ്രവചനങ്ങൾ പ്രകാരം ചില പ്രദേശങ്ങളിൽ സാധാരണയിലധികം സൂര്യതാപം വർധിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടാകാം. എന്നാല്‍ രാജ്യത്തുടനീളം ഒരേ രീതിയിലുള്ള ചൂട് അനുഭവപ്പെടില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചാൽ ഇത് നിയന്ത്രിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾ വെള്ളം കൂടുതൽ കുടിക്കുക, ഉച്ച സമയത്തെ കടുത്ത Read More…

Health Kerala News

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും (ഏപ്രില്‍ 26, 27) കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. സാധാരണ താപനിലയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലം ജില്ലയില്‍ 39°C വരെയും, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും താപനില Read More…

Health Kerala News

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു: ഉന്നതതലയോഗം ചേർന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ഓൺലൈനായി ചേർന്നു. പ്രധാന മാർക്കറ്റുകൾ, ബസ്‌സ്റ്റാൻഡുകൾ എന്നീ പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒ ആർ എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർവ്വീസ്, ട്രേഡ് യൂണിയൻ, സന്നദ്ധ സംഘടനകൾ എന്നിവർ ഇക്കാര്യത്തിൽ ഏകോപിതമായ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാർക്കറ്റുകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകൾ സ്ഥാപിക്കണം. സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്‌നൽ സമയ ദൈർഘ്യം Read More…

Education Kerala News

സ്കൂളുകളിലെ പരിശീലനം രാവിലെ 10.30ന് അവസാനിപ്പിക്കാൻ നിർദേശിച്ച് ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ.സി.സി, എസ്.പി.സി സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പരേഡ്, പരിശീലനം, അസ്സംബ്ലി, വിനോദയാത്രകൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കുന്നതിനാണ് കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ, ഡോ.വിൽസൺ എന്നിവരുടെ ഫുൾബഞ്ച് ഉത്തരവായത്. വിവിധ പരിശിലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്‌കൂൾ യൂണിഫോം ധരിക്കുന്നതിൽ താല്ക്കാലിക ഇളവ് നൽകി സൗകര്യപ്രദമായ വസ്ത്രം ധരിക്കുന്നതിനും അനുവദിക്കണം. പരിശീലനങ്ങൾ Read More…

Education Kerala News

സംസ്ഥാനത്ത് ചൂട് കൂടുന്നു; അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികള്‍ അടച്ചു. ഒരാഴ്ചത്തേക്ക് അങ്കണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസാസ്റ്റര് മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശവും ഉണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. അതെസമംയ അങ്കണവാടികളിലെ പതിവ് പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. അവധി പ്രഖ്യാപിച്ച ഒരാഴ്ച സമയം കുട്ടികള്‍ക്ക് നല്‍കേണ്ട പോഷക ആഹാരങ്ങള്‍ വീടുകളിലേക്ക് എത്തിക്കാനും ധാരണയായി. പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന ഉഷ്ണ തരംഗ മുന്നറിയിപ്പാണുള്ളത്. Read More…

Education Kerala News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് (24-04-26) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഏപ്രിൽ 23, 24 തിയതികളിൽ ഉഷ്ണതരംഗസാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും ജില്ലയിലെ താപനില 40°C വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നത്. സ്ഥാപനങ്ങൾക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ ഓൺലൈനായി ക്ലാസ്സുകൾ നടത്താവുന്നതാണ്. സർവകലാശാലകൾ/ബോർഡുകൾ, സംസ്ഥാന സർക്കാർ ഇതിനകം അറിയിച്ചിട്ടുള്ളതും ഷെഡ്യൂൾ ചെയ്ത പരീക്ഷകൾക്കും അവധി Read More…

Kerala News

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

കേരളത്തിൽ ഏപ്രിൽ 24 വരെ ഉയർന്ന താപനില അനുഭവപ്പെടും. പാലക്കാട് ജില്ലയിൽ 40° C വരെയും, കൊല്ലം ജില്ലയിൽ 39° C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37° C വരെയും ചൂട് അനുഭവപ്പെടും. തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ (സാധാരണയെക്കാൾ 3 മുതൽ 4 ˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം Read More…

Health Kerala News

മുന്നറിയിപ്പ്; കേരളത്തില്‍ ചൂട് കനക്കുന്നു

സംസ്ഥാനത്ത് ചൂട് കൂടുന്നു. അതെസമയം ആശ്വാസമായി നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ ഉണ്ടാകുമെന്ന് അറിയിച്ചത്. അതെസമയം പല സ്ഥലങ്ങളിലും ഉഷ്ണ തരംഗത്തിന് സമാനമായ തോതിലാണ് ചൂട് അനുഭവപ്പെടുന്നക്. 12 ജില്ലകളിലായി ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കി. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് അറിയുന്നത്. രണ്ട് ദിവസം കൂടി ഇതേ തോതില്‍ ചൂട് ഉണ്ടാകുമെന്നും Read More…

India News

രാജ്യത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് പ്രവചനം

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണത്തില്‍ കൂടുതലായ ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 1901 ന് ശേഷം ഏറ്റവും ചൂടേറിയ ഫെബ്രുവരി 2025 ആയിരുന്നു, ഇതിന്റെ ശരാശരി താപനില 22.04 ഡിഗ്രി സെല്‍ഷ്യസ് ആയി രേഖപ്പെടുത്തി. ജനുവരി മുതല്‍ ഫെബ്രുവരി വരെ രാജ്യത്ത് 59 ശതമാനം മഴക്കുറവാണ് ഉണ്ടായത്, മധ്യ ഇന്ത്യയില്‍ 89 ശതമാനവും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 64 ശതമാനവും മഴ കുറവാണ്. ഉഷ്ണതരംഗ സാധ്യത രാജ്യത്തിന്റെ മധ്യ, വടക്ക്, തെക്ക്, തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ബാധിച്ചേക്കും. Read More…