ഒല്ലൂര്‍: ഒല്ലൂര്‍ പ്രസ്സ് ക്ലബ്ബ് മികച്ച പ്രദേശിക പത്രപ്രവര്‍ത്തകനും, ദ്യശ്യമാധ്യമപ്രവര്ത്തകനും എര്‍പ്പെടുത്തിയിട്ടുള്ള ടി.വി.അച്ചുതവാരിയര്‍ സ്മാരക അവാര്‍ഡിന് മാത്യഭുമിയുടെ പുതുക്കാട് ലേഖകന്‍ ശ്രീശോഭും, ദ്യശ്യമാധ്യമപ്രവര്ത്തകനുള്ള അവാര്‍ഡ് എ.സി.വി തൃശൂര്‍ പ്രദേശിക ലേഖകന്‍ പ്രദീപ് ഉണ്ണിക്കും ലഭിച്ചു. 15 ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന 16-ാം വാര്‍ഷിക ആഘോഷത്തില്വെച്ച് കേരളാ നിയമ സഭാ സ്പിക്കര് എ.എന്‍. ഷംസീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും ചടങ്ങില്‍ മന്ത്രി കെ.രാജന് മുഖ്യഅതിഥിയായിരിക്കും.
Related Articles
ലോക്സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാൻ ജില്ലകളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പിനുള്ള ജില്ലകളിലെ ക്രമീകരണങ്ങൾ പൂർണമാണ്. ഉദ്യോഗസ്ഥർക്കുള്ള പരിശീലന Read More…
റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്
മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയർമാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളിൽ എത്തി പ്രവൃത്തി പുരോഗതി പരിശോധിക്കും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം നിലവിലുള്ള പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി മഴക്ക് മുമ്പ് റോഡുകളിലെ കുഴികൾ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. പ്രീ Read More…
ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ വിജയികളെക്കുറിച്ച് വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വയനാട് ലോക്സഭ സീറ്റിൽ കോൺഗ്രസ് പ്രിയങ്ക ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ എല്‍ഡിഎഫ് സത്യൻ മൊകരയും ബിജെപി നവ്യ ഹരിദാസിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ചേലക്കരയിൽ എൽഡിഎഫിന് യു.വി. പ്രദീപ്, യുഡിഎഫിന് രമ്യ ഹരിദാസ്, ബിജെപിക്ക് ബാലകൃഷ്ണൻ എന്നിവരും പാലക്കാട് എൽഡിഎഫിന് Read More…