ഒല്ലൂര്‍: ഒല്ലൂര്‍ പ്രസ്സ് ക്ലബ്ബ് മികച്ച പ്രദേശിക പത്രപ്രവര്‍ത്തകനും, ദ്യശ്യമാധ്യമപ്രവര്‍ത്തകനും എര്‍പ്പെടുത്തിയിട്ടുള്ള ടി.വി.അച്ചുതവാരിയര്‍ സ്മാരക അവാര്‍ഡിന് മാത്യഭുമിയുടെ പുതുക്കാട് ലേഖകന്‍ ശ്രീശോഭും, ദ്യശ്യമാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് എ.സി.വി തൃശൂര്‍ പ്രദേശിക ലേഖകന്‍ പ്രദീപ് ഉണ്ണിക്കും ലഭിച്ചു. 15 ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന 16-ാം വാര്‍ഷിക ആഘോഷത്തില്‍വെച്ച് കേരളാ നിയമ സഭാ സ്പിക്കര്‍ എ.എന്‍. ഷംസീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും ചടങ്ങില്‍ മന്ത്രി കെ.രാജന്‍ മുഖ്യഅതിഥിയായിരിക്കും.