India Kerala News Politics

2047ഓടെ വികസിത ഭാരതം ലക്ഷ്യം; ‘നമുക്ക് സാധിക്കും’ എന്ന മനോഭാവം വേണമെന്ന് മോദി

ന്യൂഡൽഹി: 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ ‘നമുക്ക് സാധിക്കും’ എന്ന മനോഭാവത്തോടെ മുന്നേറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

പൊതുപ്രവർത്തനത്തിൽ 25 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ് സഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2001 ഒക്ടോബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായാണ് മോദി പൊതുപ്രവർത്തനത്തിലെത്തിയത്. പിന്നീട് പ്രധാനമന്ത്രിയായി തുടർച്ചയായി സേവനം അനുഷ്ഠിച്ചു.

2047ഓടെ ലോകത്തെ മുൻനിര മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയെ ഉൾപ്പെടുത്തുക, ആഗോള നിർമാണകേന്ദ്രമായി സ്വയംപര്യാപ്തത കൈവരിക്കുക, ഒളിമ്പിക്സ് ആതിഥേയത്വത്തിന് ഇന്ത്യയെ പ്രാപ്തമാക്കുക, ബഹിരാകാശ രംഗത്ത് കൂടുതൽ മുന്നേറുക എന്നിവയാണ് വികസിത ഇന്ത്യയുടെ ലക്ഷ്യങ്ങളെന്ന് മോദി പറഞ്ഞു.

ജനങ്ങൾ തന്നെ വിശ്വസിച്ചതിന് നന്ദി അറിയിച്ച മോദി, 25 വർഷം മുമ്പ് ആദിവാസി മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടാണ് തൻ്റെ പൊതുപ്രവർത്തനം ആരംഭിച്ചതെന്നും പിന്നീടാണ് ബിജെപിയുടെ സംഘടനാ പ്രവർത്തനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *