ന്യൂഡൽഹി: വിഭജനത്തിൻ്റെ ദുരിതങ്ങൾ നേരിട്ടവരുടെ ധൈര്യവും അതിജീവനശേഷിയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജന ഭീകരതാ അനുസ്മരണ ദിനത്തിൽ (Partition Horrors Remembrance Day) രാജ്യത്തെ ജനങ്ങളോട് ഐക്യവും സാഹോദര്യവും കൂടുതൽ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വിഭജനം നിരവധി ജീവിതങ്ങളെ തകർത്ത ചരിത്രത്തിലെ വേദനാജനകമായ അധ്യായമായിരുന്നുവെന്ന് മോദി പറഞ്ഞു. നിരവധി കുടുംബങ്ങൾക്ക് അവരുടെ വീടും നാടും ഉപേക്ഷിക്കേണ്ടിവന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരികയും ചെയ്തു. എന്നാൽ ഈ പ്രതിസന്ധികളെ അതിജീവിച്ച് പലരും ഒന്നുമില്ലായ്മയിൽ നിന്ന് Read More…


