Culture Kerala News Politics

നടക്കാവ് കേളപ്പജി പാർക്ക് ഉടൻ നവീകരിക്കണം സംരക്ഷണ സമിതി

കേളപ്പജിയുടെ 55 മത് സ്മൃതി ദിനം ആചരിച്ചു

കോഴിക്കോട് : സ്വാതന്ത്ര്യ സമര സേനാനി, കേരള ഗാന്ധി കെ. കേളപ്പജി യുടെ പ്രതിമ സ്ഥാപിച്ച നടക്കാവിലെ പാർക്ക് ഉടൻ നവീകരിക്കണമെന്ന് നടക്കാവ് കേളപ്പജി പാർക്ക് സംരക്ഷണ സമിതി ആവിശ്യപ്പെട്ടു.

കേളപ്പജിയുടെ 55 മത് സ്മൃതി ദിനത്തിൽ സംരക്ഷണ സമിതി പ്രവർത്തകർ മാല ചാർത്തി പുഷ്പാർച്ചന നടത്തി. നടക്കാവ് കേളപ്പ ജി പാർക്ക് സംരക്ഷണ സമിതി ചെയർമാൻ കെ.ഷൈബു സ്മൃതി ദിനാചരണം ഉദ്ഘാടനം ചെയ്തു.

2018 ൽ കോർപ്പറേഷൻ സ്വകാര്യ പങ്കാളിത്വത്തോടുകൂടി ചിത്രശലഭോദ്യാനമാക്കിയ പാർക്കിലെ പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് നല്ല രീതിയിൽ നടത്തിപ്പ് ഉൾപ്പെടെയുള്ള എല്ലാ ചിലവും വഹിക്കാമെന്ന് വിശുദ്ധ ബിസ്നസ് കൺസൾട്ടൻസി ഉടമ ടി. അരുൺ ഗിരിയുമായി അന്നത്തെ മേയറും മുൻ MLA യുമായ തോട്ടത്തിൽ രവീന്ദ്രൻ കാരാർ ഉണ്ടാക്കിയിരുന്നു.

എന്നാൽ കുറച്ച് കസേര ഇട്ട് ചുറ്റും പരസ്യ ബോർഡുകൾ സ്ഥാപിച്ച് കമ്പിനി പണമുണ്ടാക്കി എന്നല്ലാതെ പാർക്ക് പരിപാലനത്തിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. കമ്പിനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി പാർക്ക് നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ ഷൈബു ആവശ്യപ്പെട്ടു. സംരക്ഷണ സമിതി ജനറൽ കൺവീനർ മധു കാട്ടുവയൽ അദ്ധ്യക്ഷത വഹിച്ചു. എൻ.പി.പ്രകാശൻപി. ശിവദാസൻ , മാലിനി സന്തോഷ്, ടി പി . സജീവ് പ്രസാദ്,എ പി പുരുഷോത്തമൻ , പി .ബാബു. പി വിനോദ് കുമാർ, വി ശരവണൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *