Culture Kerala News

എം.പി.സുരേന്ദ്രന് സ്വീകരണം നൽകും

തൃശൂർ: സാഹിത്യ അക്കാദമി സെകട്ടറിയായി നിയോഗിതനായ നമ്മുടെ യൂണിയൻ അംഗം എം.പി.സുരേന്ദ്രന് സ്വീകരണം നൽകാൻ തൃശൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ മാസം 15 ന് 11 മണിക്ക് പ്രസ്സ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ.പി.വി.കൃഷ്ണൻ നായർ മുഖ്യാതിഥിയായി പങ്കെടുക്കും.

യൂണിയൻ സംസ്ഥാന ജനറൽ സെകട്ടറി വി.ആർ. രാജ് മോഹൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡണ്ട് എ. സേതുമാധവൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി സി.എ. കൃഷ്ണൻ, എൻ. മധു, വി എം.രാധാകൃഷ്ണൻ , കെ രഘുനാഥൻ, വി.എൽ വർഗീസ്, രാജൻ എലവത്തൂർ എന്നിവർ ആദര പ്രസംഗങ്ങൾ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *