കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ അംഗമായ എം.പി സുരേന്ദ്രനെ യൂണിയൻ അഭിനന്ദിച്ചു. അക്കാദമിയുടെ പ്രവർത്തനം മികവുറ്റ രീതിയിൽ നയിക്കുവാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് പ്രസിഡൻ്റ് എസ്. ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി.ആർ. രാജമോഹനും ആശംസിച്ചു.


